കുമളി: ദേശീയപാത183 ൽ മുണ്ടക്കയം കുമളി ഭാഗം വരെയുള്ള ദേശീയപാത, അടിമാലി കുമളി, ദേശിയ പാതയുടെയും വീതി കൂട്ടലുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി യോഗം വിളിച്ചു ചേർത്തു. വീതി കൂട്ടുന്നതിന് മുന്നോടിയായി കുമളിയിലെ വ്യാപാരികളുടെയും കെട്ടിടം ഉടമകളുടെയും വഴിയോരത്ത് കച്ചവടം നടത്തുന്നവരുടയുംസ്ഥലങ്ങൾ ഉള്ളവരുടെയും ആശങ്കകൾ കേൾക്കുന്നതിനാണ് ഡീൻ കുര്യാക്കോസ് എംപി യോഗം വിളിച്ചു ചേർത്തത്.വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് നാട്ടുകാരും കച്ചവടക്കാരും എതിരല്ലന്നും നാടിന്റെ വികസനത്തിന് എന്തു വിട്ട് വീഴ്ചകളം ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും അവർപറഞ്ഞു. മുണ്ടക്കയം കുമളി ദേശീയ പാത18 മീറ്റർ വീതിയുള്ള റോഡ് വരുമ്പോൾ ഒട്ടേറെ സ്ഥലം ഏറ്റെടുക്കേണ്ടതായി വരുകയും ഇതിന് നഷ്ടപരിഹാരം നൽകുന്ന ഉൾപ്പടെയുള്ള വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് നിലപാടാണ് യോഗത്തിൽ എത്തിയവർ സ്വീകരിച്ചത്. മുൻകാലങ്ങളിൽ റോഡിന് വീതി കൂട്ടുന്ന സമയങ്ങളിൽ കെട്ടിടം ഉടമകൾക്ക് വേണ്ടത്ര നഷ്ടപരിഹാരം നൽകിയിരുന്നില്ല എന്ന് അവർപറഞ്ഞു. മാത്രമല്ല രണ്ടുവർഷമായി വ്യാപാരസ്ഥാപനങ്ങൾ പൂർണമായും നഷ്ടത്തിലാണ്. പ്രളയത്തിനു ശേഷം ഉണ്ടായ കൊവിഡ് വരുത്തിയ പ്രതിസന്ധികളും കുമളി തേക്കടി പ്രദേശങ്ങളെ വലിയ നഷ്ടത്തിലാണ് എത്തിച്ചത് വനം വകുപ്പിന്റെ പലനടപടികളും ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനമുള്ള തേക്കടിയെ പുറകോട്ടടിക്കുകയായിരുന്നു . ഇത് മൂലം വിനോദ സഞ്ചാര മേഖല നിർജീവമായി. ടാക്‌സികൾ, വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ, ഹോം സ്റ്റേ, ലോഡ്ജുകൾ ഇവയെല്ലാം നോക്കുകുത്തികളായി മാറി സ്ഥാപനങ്ങൾ നഷ്ടത്തിലായി ഇതുമൂലം വ്യാപാരികൾക്കുള്ള നഷ്ടം നിലനിൽക്കുകയാണ്.. ദേശീയപാതയുടെ വികസനത്തിന് കെട്ടിടം ഉടമകളോ വ്യാപാരികളോ എതിരല്ല വ്യാപാരികളുടെ പ്രധാന പ്രശ്‌നം ഫ്‌ളൈ ഓവർ ബൈപ്പാസ് എന്നിവയും പരിഗണിക്കപ്പെടേണ്ടതാണെന്ന് യോഗത്തിൽ വ്യാപാരികൾ ആവശ്യപ്പെട്ടു. ദേശീയപാത വിഭാഗവുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് എംപി പറഞ്ഞു അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുമുള്ള കുമളിയിൽ ബൈപ്പാസ് സംവിധാനം ഒരുക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ ഈ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി നടപ്പാക്കാൻ ശ്രമിക്കുമെന്ന് എം.പി. അറിയിച്ചു.