ചെറുതോണി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിന്റെ ആഹ്വാനപ്രകാരം നടക്കുന്ന 2 മണിക്കൂർ ജില്ലാതല ബാലചിത്രരചനാ മത്സരം നാളെ ചെറുതോണി പൊലീസ് സൊസൈറ്റിഹാളിൽ നടക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ ഉദ്ഘാടനം ചെയ്യും. 5 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് വിവിധ പ്രായ ഗ്രൂപ്പുകളിലായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാം.ഭിന്നശേഷി വിഭാഗങ്ങൾക്ക് 5 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കും പങ്കെടുക്കാം. ജില്ലാതല വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ദേശീയ വിജയികൾക്ക് വരുമാനത്തിന് വിധേയമായി സ്‌കോളർഷിപ്പും ക്യാഷ് പ്രൈസും മെഡലും ലഭ്യമാകും. രാവിലെ 9.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു. ഫോൺ 9447963226