പീരുമേട് : ഇരുചക്ര വാഹനത്തിൽ നിന്നും വീണ് രണ്ട്പേർക്ക് പരിക്കേറ്റു. മേലഴുത എസ്റ്റേറ്റിൽ താമസിക്കുന്ന ജയരാജ്, വെസ്ലി ജോൺ എന്നിവർക്കാണ് പരിക്കേറ്റത്.പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പീരുമേട് അമ്പലം കുന്ന് മേലഴുറോഡ് പണിക്ക് റോഡ് കുത്തി പൊളിച്ച് ഇട്ടതിനെ തുടർന്ന് ഇരുചക്രവാഹനം തെന്നിവീണാണ് അപകടം ഉണ്ടായത്.