പീരുമേട്: പീരുമേട് അസംബ്ലി നിയോജകമണ്ഡലത്തിലെ സ്‌ക്കൂളുകളിൽ നിന്നും എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണീപീരുമേട് മരിയഗിരി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രിൻപ്പാൾ ഫാ.ജിനു ആവണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ഫാ.തോമസ് കൈതാരം, വിജു പി ചാക്കോ, ഇസാഫ് ഡിവിഷണൽ മാനേജർ പി.എസ് അരുൺ, കെ.എം ജലാലുദീൻ, റൈസ് കോർഡിനേറ്റർ നിക്‌സൺ ജോർജ്, എബിൻ കുഴിവേലി, ശിവകുമാർ റ്റി, തുടങ്ങിയവർ സംസാരിച്ചു.