വണ്ടിപ്പെരിയാർ : വ്യാപാരി വ്യവസായി ഏകോപനസമിതി വണ്ടിപ്പെരിയാർ യൂണിറ്റ് സമ്മേളനവുംവ്യാപാരി കുടുംബ സംഗമവുംനടത്തി. കുടുംബ സംഗമം വാഴൂർ സോമൻ എംഎൽ.എ ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡന്റ് അൻപു രാജ് അദ്ധ്യക്ഷത വഹിച്ച. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് ,പഞ്ചായത്ത് പ്രസിഡന്റ കെ.എം. ഉഷ, എന്നിവർ സംസാരിച്ചു. വ്യാപാരികളും കുടുംബവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ റെജി നളന്ദ ക്ലാസ് എടുത്തു.ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നജീബ് ഇല്ലത്തു പറമ്പിലിന് സ്വീകരണം നൽകി. എസ്എസ്എൽസി പ്ലസ് ടു ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിച്ചവിദ്യാർത്ഥി കളെയും മുതിർന്ന വ്യാപാരികൾ ജനപ്രതിനിധികൾ തുടങ്ങിയവരെആദരിച്ചു.