തൊടുപുഴ: വിശ്വകർമ്മ മഹാസഭ വിവിധ താലൂക്ക് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഇന്ന് വിശ്വകർമ്മ ദിനാചരണം നടത്തും.ഇതോടനുബന്ധിച്ച് ശോഭയാത്രകളും പൊതുസമ്മേളനവും നടത്തും. തൊടുപുഴ യൂണിയന്റെ കീഴിലുള്ള 20 ശാഖകളിൽ നിന്നുള്ളവർ ഉച്ചയ്ക്ക് 1.30നു മങ്ങാട്ടുകവല ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിക്കുന്നശോഭായാത്ര മുനിസിപ്പൽ മൈതാനിയിൽ സമാപിക്കും.തുടർന്നുചേരുന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.ഡി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.
നഗരസഭ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. എകെവിഎംഎസ് സംസ്ഥാന കൗൺസിലംഗം കെ.ആർ.ശശി സന്ദേശം നൽകും. ജില്ലാ പ്രസിഡന്റ് അഡ്വ.എം.എസ്.വിനയരാജ് ആമുഖപ്രസംഗം നടത്തും. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.ഡി. വിജയകുമാർഅദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ പ്രസംഗിക്കും. ഇ.കെ.മുരളീധരൻ സ്വാഗതവും

പി. ആർ. ബിനേഷ് നന്ദിയും പറയും.

കുമളി: പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാചരണം ഇന്ന് അണക്കരയിൽ നടക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. എസ്. മോഹനൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും വിശ്വകർമ സഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഹരി വിശ്വകർമ്മ ദിന സന്ദേശം നൽകും. വാഴൂർ സോമൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീറാണാകുന്നേൽ ,ജനപ്രതിനിധികൾ, രാഷ്ട്രിയ സമുദായ സാംസ്‌ക്കാരിക നേതാക്കൾ പങ്കെടുക്കും പീരുമേട് താലൂക്കിലെ വിവിധ ശാഖകളിൽ നിന്നും എത്തുന്ന സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന പ്രകടനം രണ്ടിന് അണക്കര ഏഴാംമൈലിൽ നിന്ന് ആരംഭിക്കും. പൊതുസമ്മേളനത്തിൽ വിവിധ രംഗങ്ങളിലെ പ്രതിഭകളെയും , മുതിർന്ന പ്രവർത്തകരെയും ആദരിക്കും,വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം , വിശ്വകർമ്മ ബാലസഭ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.