bms
കെ എസ് ആർ ടി സി തൊടുപുഴ ഡിപ്പോയുടെ മുന്നിൽബി.എം.എസ് നടത്തിയ പ്രതിഷേധ ധർണ്ണ

തൊടുപുഴ: സംസ്ഥാനത്തെ എല്ലാ സർക്കാർ പൊതുമേഖല ജീവനക്കാർക്കും ബോണസ്സും മറ്റ് ഓണാനുകൂല്യങ്ങളും വിതരണം ചെയ്തിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് ഈ വർഷത്തെ ബോണസ്, പ്രത്യേക ഉത്സവബത്ത എന്നിവയും അഡ്വാൻസും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘിന്റെനേതൃത്വത്തിൽ ധർണ്ണ നടത്തി. തൊടുപുഴ ഡിപ്പോയുടെ മുന്നിലെ ധർണ്ണകെ.എസ്.റ്റി.ഇ.എസ് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.ആർ. രമേശ് കുമാർ ഉദ്ഘാടനം ചെയ്തു.

ധർണ്ണയ്ക്ക് യൂണിയന്റെ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ.പി. അജി, ജില്ലാ സെക്രട്ടറി എസ്.അരവിന്ദ്,ജില്ലാ ട്രഷറർഎം.ബി.ഗിരീഷ്,ബി.എം.എസ്ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. സിജു,തൊടുപുഴ യൂണിറ്റ് സെക്രട്ടറി എൻ.ആർ.കൃഷ്ണകുമാർ ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി. രാജേഷ്,ജില്ലാ വൈസ് പ്രസിഡന്റ് മാരായ വി.കെ. മദീഷ് കുമാർ, കെ.എസ്. ജയകുമാർ എന്നിവർ നേതൃത്വം നൽകി.