ngo
എൻ ജി ഒ യൂണിയൻതൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനംസംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു .

തൊടുപുഴ:തൊടുപുഴ മേഖലയിലെ പൊതുജനങ്ങളുടെ ആശ്രയകേന്ദ്രമായ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന ഒ പി ബ്ലോക്ക്
കാലാനുസൃതമായും രോഗീസൗഹൃദമായും സജീകരിക്കണം. അറ്റൻഡർ വിഭാഗം ജീവനക്കാരുടെ കുറവ് പരിഹരിച്ച് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ വി അമ്പിളി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോ. സെക്രട്ടറി പി എം മുഹമ്മദ് ജലീൽ രക്തസാക്ഷി പ്രമേയവും ജോ സെക്രട്ടറി ലാസ് എം ലാൽ അനശോചന പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി സി എം ശരത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് ദിനിൽകുമാർ വരവ് ചെലവ് കണക്കുംഅവതരിപ്പിച്ചു.
ഭാരവാഹികളായി പി എം മുഹമ്മദ് ജലീൽ (പ്രസിഡന്റ് ) എം എം റംസിന, പി കെ ഉഷാകുമാരി (വൈസ് പ്രസിഡന്റുമാർ )സി എം ശരത് (സെക്രട്ടറി )ലാസ് എം ലാൽ, എൻ ജെ ബിജോയ് (ജോ. സെക്രട്ടറിമാർ )എസ് ദിനിൽകുമാർ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.