തൊടുപുഴ: വിശ്വകർമ മഹാസഭ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ വിശ്വകർമ ദിനാചരണം നടത്തുന്നതിനുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. യൂണിയന്റെ കീഴിലുള്ള 20 ശാഖകളിൽ നിന്നുള്ളവർ ശോഭായാത്രയിൽപങ്കെടുക്കും . ഉച്ചയ്ക്ക് 1.30നു മങ്ങാട്ടുകവല ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിക്കുന്നശോഭായാത്ര മുനിസിപ്പൽ മൈതാനിയിൽ സമാപിക്കും.തുടർന്നുചേരുന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.ഡി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ സനീഷ്‌ജോർജ് മുഖ്യപ്രഭാഷണം നടത്തും. എകെവിഎംഎസ് സംസ്ഥാന കൗൺസിലംഗം കെ.ആർ.ശശി സന്ദേശം നൽകും. ജില്ലാ പ്രസിഡന്റ് അഡ്വ.എം.എസ്.വിനയരാജ്, താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.ഡി. വിജയകുമാർ, സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ, പി.എസ്.ഗിരീഷ്, ഇ.കെ.മുരളീധരൻ, ഷീലഗോപി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.