തൊടുപുഴ: ന്യൂമാൻകോളജിൽഗ്ലോബൽ ബിസിനസ് ഇന്നവേഷൻ ആന്റ് ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്നു നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികളെ സംരംഭകരാക്കി മാറ്റുകയും ജില്ലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. യു.എ.ഇ സപ്പോർട്ട് ലിങ്ക്‌സ് ഗ്രൂപ്പിന്റെയും പങ്കാളികളുടെയുംകോളജ് പൂർവവിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റ്‌സിന്റെയും പിന്തുണയോടെയാണ് പദ്ധതി ആരംഭിക്കുന്നത്. പ്രാദേശിക ബിസിനസ് കമ്യൂണിറ്റിയുടെ സ്‌പോൺസർഷിപ്പിലൂടെയും വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ലഭ്യമാക്കിയുമാണ് ആദ്യഘട്ടത്തിൽ ഇടുക്കി,കോട്ടയം, എറണാകുളം ജില്ലകളിലുള്ള 75 ഉദ്യോഗാർഥികൾക്ക് ആഗോള സംരംഭകരാകാൻ പരിശീലനം നൽകുന്നത്. ഇന്നു രാവിലെ 10.45നുകോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു ഇന്നവേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും.കോളജ് മാനേജർ മോൺ.പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. പി.ജെ.ജോസഫ് എം.എൽ.എ ആമുഖപ്രഭാഷണവും എൻഡോവ്‌മെന്റ് വിതരണവും നടത്തും. കുട്ടിക്കാനം മരിയൻകോളജ് പ്രിൻസിപ്പൽ ഡോ.അജിമോൻജോർജ് മുഖ്യപ്രഭാഷണം നടത്തും. സപ്പോർട്ട് ലിങ്ക്‌സ് സിഇഒ സജി ഇട്ടൂപ്പ്‌ തോമസ് പദ്ധതി വിശദീകരിക്കും. മൂവാറ്റുപുഴബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ, ഡിപോൾ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സിബിജോൺ,കോളജ് പൂർവ
വിദ്യാർഥി സംഘടനപ്രസിഡന്റ് അഡ്വ. ഇ.എ.റഹിം,കോളജ് ബർസാർ ഫാ. ബെൻസൺ ആന്റണി തുടങ്ങിയവർ പ്രസംഗിക്കും.കോളജ് പ്രിൻസിപ്പൽഡോ.ബിജിമോൾതോമസ് സ്വാഗതവും കൊമേഴ്‌സ് വിഭാഗംമേധാവി ക്യാപടൻ പ്രജീഷ് സി.മാത്യു നന്ദിയും പറയും

.കോളജ് പ്രിൻസിപ്പൽഡോ.ബിജിമോൾതോമസ്,സപ്പോർട്ട് ലിങ്ക്‌സ് സി.ഇ.ഒ
സജി ഇട്ടൂപ്പ്‌തോമസ്, അഡ്വ. ഇ.എ.റഹിം, ഫാ.ബെൻസൺ ആന്റണി, ക്യാപ്ടൻ പ്രജീഷ് സി.മാത്യു,ഡോ.ജിതിൻജോയി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.