നെടുങ്കണ്ടം : രാമക്കൽമേട്ടിലെ സ്വകാര്യ ഹിൽ റിസോർട്ടിൽ കയറി സാമൂഹിക വിരുദ്ധർ ആക്രമണം നടത്തിയ ആളുകൾക്കെതിരെ എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സാബു രാമക്കൽമേട് സെക്രട്ടറി സജി കൊച്ചിത്തറ എന്നിവർ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി അംഗമായ അൽഫോൻസ ഷേർളിയുടെ ഉടമസ്ഥതയിൽ ഉള്ള സിയോൺ ഹിൽ റിസോർട്ടിലാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ അക്രമം നടത്തിയത്. പ്രതികൾക്കെതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും വ്യാപാരികൾ തീരുമാനിച്ചു.