കുളമാവ്: പാറമട - ഉപ്പുകുന്ന് റോഡിരികിൽ വനത്തിലെ മരത്തിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ ഉച്ചയ്ക്ക് 2 നാണ് ഇയാളെ കണ്ടെത്തിയത്.ഉദ്ദേശം 50 വയസ് തോന്നിക്കും. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്ന് കുളമാവ് പൊലീസ് പറഞ്ഞു. കുളമാവ് എസ്ഐ നസീറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജീൻസും ഷർട്ടുമാണ് ഇട്ടിരുന്നത് .ഷർട്ട് ഊരി വച്ച ശേഷം കാവി മുണ്ടിലാണ് തൂങ്ങിയത്.