
അടിമാലി : തേക്കിൻതോട്ടത്തിൽനിന്നും 1.12 1 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ മാങ്കടവ് കാർമ്മൽ മാതാ സ്‌കൂളിനു സമീപത്തുള്ള തേക്കിൻ തോട്ടത്തിൽനിന്നും വെള്ളതൂവൽ പോത്താനികാട് വീട്ടിൽ നോബിൾ (31)നെ അടിമാലി നാർക്കോട്ടിക് സ്‌ക്വഡ് അറസ്റ്റ ചെയ്തു. കഞ്ചാവ് കടത്തിക്കൊണ്ടു വന്നതിൽ പ്രധാന സൂത്രധാരനായ രണ്ടാം പ്രതി മാങ്ക ടവ് പെരുമാപ്പറമ്പിൽ വീട്ടിൽഷൈബി തോമസ് (44) ഓടി രക്ഷപ്പെട്ടു. സൈബർ സെല്ലിന്റെ സഹായ ത്തോടെ ആഴ്ചകൾ നീണ്ട അന്വേഷണത്തിലാണ് പ്രതികളിലൊരാളെ പിടിക്കാൻ കഴിഞ്ഞത്.അടിമാലി, കൂമ്പൻപാറ, ഓടക്കാസിറ്റി മാങ്കടവ് ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതികൾ . പിടിയിലായ നോബിൾ അടിമാലിയിൽ ഓട്ടോ ഡ്രൈവറാണ്. പരിശോധനയിൽ സി വിൽ എക്‌സൈസ് ഓഫീസർമാരായ സിജുമോൻ കെ എൻ ,അനൂപ് തോമസ്, മണികണ്ഠൻ ആർ.പ്രിവന്റീവ് ഓഫീസർമ്മാരായ അസ്സീസ്' എസ് ,അനിൽ എം സി എന്നിവർ പങ്കെടുത്തു.