മുട്ടം: കിണറ്റിൽ വീണ പശുക്കിടാവിനെ ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി. മുട്ടം ഊരക്കുന്ന് പള്ളിക്ക് സമീപം പ്ലാക്കൂട്ടത്തിൽ ജോയലിന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവാണ് കിണറ്റിൽ വീണത്.വിവരം അറിഞ്ഞ് തൊടുപുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് പശുവിനെ രക്ഷപെടുത്തിയത്.35 അടിയോളം താഴ്ചയുള്ള കിണറിൽ 15 അടിയോളം വെള്ളമുണ്ടായിരുന്നു.ഫയർഫോഴ്സ് സംഘം വല ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങിയാണ് പശുക്കിടാവിനെ പരിക്കുകൾ ഇല്ലാതെ കരക്ക് എത്തിച്ചത്.