തൊടുപുഴ: എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തൊടുപുഴ റേഞ്ച് എക്‌സൈസ് ഇൻപെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാഞ്ഞിരംപാറ ഭാഗത്തു നടത്തിയ പരിശോധനയിൽ എട്ട് ഗ്രാം കഞ്ചാവുമായി നെയ്യശേരി പീടികപ്പറമ്പിൽ മുഹമ്മദ് അസ്ലമിനെ അറസ്റ്റു ചെയ്തു. മുതലക്കോടം ഭാഗത്തു നടത്തിയ പരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി തൊടുപുഴ കുമാരമംഗലം നിരപ്പേൽ ലിജോ ജിജുവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ദേവദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ്, ബാലു ബാബു, ഡ്രൈവർ അനീഷ് ജോൺ എന്നിവർ പങ്കെടുത്തു.