ചെറുതോണി: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പാലുമായി പോയയാളുടെ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. ചെറുതോണി അട്ടിക്കളം കുന്നേൽ റെജിക്കാണ് പരിക്കേറ്റത്. രാവിലെ വാഹനത്തിൽ പാലുമായി പോകുമ്പോൾ പുറകെയെത്തിയ നായ്ക്കൾ വാഹനത്തെ പിന്തുടർന്നു. നിയന്ത്രണംവിട്ട് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. റെജിയുടെ കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി. വളർത്ത് നായയുടെ കടിയേറ്റ് തോപ്രാംകുടി സ്വദേശിയായ വീട്ടമ്മയും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തോപ്രാംകുടി ചക്കുന്നംപുറം ജെസിക്കാണ് വീട്ടിലെ വളർത്തുന്നയുടെ കടിയേറ്റാണ്.