തൊടുപുഴ: പെൻഷൻ പരിഷക്കരണ ചർച്ചകൾവേഗത്തിൽ പൂർത്തീകരിച്ചു അർഹമായ ആനുകൂല്യങ്ങൾ ബാങ്കുകളിൽ നിന്ന് വിരമിച്ച എല്ലാവർക്കും ലഭ്യമാക്കണമെന്ന് തൊടുപുഴയിൽ ചേർന്ന ഓൾ കേരള ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപെട്ടു. നീണ്ട 29 വർഷങ്ങൾ കാത്തിരുന്നിട്ടും ഇതുവരെ പെൻഷൻ കാലാനുസൃതമായി പരിഷ്‌ക്കരിക്കാത്തതിനാൽ ഒക്ടോബർ മാസം മുതൽ ബാങ്കിൽ നിന്ന് വിരമിച്ചവർ തെരുവിൽ ഇറങ്ങി സമരം നടത്താൻ നിർബന്ധിതരാകുമെന്നും ജില്ലാ കൺവെൻഷൻ മുന്നറിയിപ്പ് നൽകി.

പെൻഷൻ വർദ്ധിക്കാത്തപ്പോഴും വർഷം തോറും താങ്ങാനാവാത്ത വിധം വർദ്ധിച്ചുവരുന്ന മെഡിക്കൽ ഇൻഷുറൻസ് പ്രീമിയതിന്് റിട്ടയർ ചെയ്തവർക്ക് ബാങ്കുകൾ സബ്‌സിഡി നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

ടി. വി. ഫ്രാൻസിസ് ന്റെ അദ്ധ്യഷതയിൽ ചേർന്ന കൺവെൻഷനിൽ എ കെ ആർ എഫ് ജില്ലാ സെക്രട്ടറി സെൽവിൻ ജോൺ, കെ.ഹരിദാസ്, എബ്രഹാം ഡേവിഡ്, മുഹമ്മദ് റഷീദ്, ജോസഫ്. എൻ. പി, തുടങ്ങിയവർ പ്രെസംഗിച്ചു.