തൊടുപുഴ: ജോലിയോ മതിയായ ശമ്പളമോ ഇല്ലാത്തതിനാൽ എടുത്ത വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ കുടിശിക എഴുതി തള്ളണമെന്നും ജപ്തിനടപടികൾ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ വായ്പയെടുത്തവരുടെയും രക്ഷിതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ 20ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണയിലും മുഖ്യമന്ത്രിക്ക് വ്യക്തിഗത പരാതി നൽകുന്നതിലും പങ്കെടുക്കാനും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇന്ത്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ (ഐ.എൻ.പി.എ) സംസ്ഥാന കമ്മിറ്റിയംഗം സിബി സി. മാത്യു അദ്ധ്യക്ഷനായി. കർഷക പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.പി.എ ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ, വി.എസ്. സണ്ണി തുടങ്ങിയവർ സംസാരിച്ചു.