തൊടുപുഴ: ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഇളംദേശം കുടുംബാരോഗ്യത്തിനും തൊണ്ടിക്കുഴ ഗവ. യു.പി സ്‌കൂളിനും അമ്പതിനായിരം രൂപ വീതമുള്ള ഫർണീച്ചറുകൾ നൽകി. ചടങ്ങുകളിൽ വർക്കേഴ്‌സ് കോ- ഓർഡിനേഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.കെ. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. തൊണ്ടിക്കുഴയിൽ പഞ്ചായത്തംഗം സുജാത ശിവൻ ഉദ്ഘാടനം ചെയ്തു. ഇളംദേശത്ത് എ.ഐ.ബി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ. സത്യനാഥൻ ഉദ്ഘാടനം ചെയ്തു. ചടങ്ങുകളിൽ എ.ഐ.ബി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഒ. പ്രജിത് കുമാർ, ഡോ. മറീന ജോർജ്, എ.കെ. വിമല, ഷാജി തോമസ്, എ.കെ. ഷാജഹാൻ, ഷഫീക് എന്നിവർ പ്രസംഗിച്ചു.