ksrtc

തൊടുപുഴ : കെ.എസ്.ആർ.ടി.സിയിലെ സിംഗിൾ ഡ്യൂട്ടിക്കെതിരെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട. സിംഗിൾ ഡ്യൂട്ടി യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. അതിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല.