മൂലമറ്റം : മുരിക്കാശേരി പാവനാത്മാ കോളജിലെ 1994-96 ബാച്ച് പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്(കണക്ക്)ബാച്ചിലെ വിദ്യാർഥികൾ 26വർഷങ്ങൾക്ക് ശേഷം മൂലമറ്റത്ത് ഒത്തു കൂടുന്നു.ഞായറാഴ്ച രാവിലെ 10ന് മൂലമറ്റം അക്വാട്ടിക് സെന്ററിൽ 'മെമ്മറീസ് 96' എന്ന പേരിൽലാണ് ഒത്തുചേരൽ സംഘടിപ്പിച്ചിട്ടുള്ളത്.അന്നത്തെ അദ്ധ്യാപകരും കോളജ് ജീവനക്കാരുമെല്ലാം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.പ്രൊഫ. ജോസ് കാരിക്കന്നേൽ ഉദ്ഘാടനം ചെയ്യും.ഒത്തുചേരലിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഉണ്ടാകും.