സന്ദർശകരിൽ നിന്നും ഫീസ് ഈടാക്കില്ല

പീരുമേട്: കുട്ടിക്കാനം പൈൻ പാർക്കിൽ ഇക്കോഷോപ്പ്,കോഫി ഹൗസ് എന്നിവയുടെ നിർമ്മാണം ആരംഭിക്കാൻ അനുമതി പൈൻഫോറസ്റ്റിൽ എത്തുന്ന സന്ദർശകരിൽ നിന്നും ഫീസ് ഈടാക്കാൻ പാടില്ലന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ എസ്. സാബു, സംസ്ഥാന പെൻഷൻബോർഡ് ചെയർമാൻ ആർ തിലകൻ, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ആർ. ദിനേശൻ, ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി നടന്ന ചർച്ചയിൽ തീരുമാനമായി. കുട്ടിക്കാനം പൈൻഫോറസ്റ്റിൽ വനം വകുപ്പ് ഇക്കോഷോപ്പ്‌ കോഫിഹൗസ് ആരംഭിക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരുംചേർന്ന് തടഞ്ഞിരുന്നു.വാഴൂർസോമൻ എം.എൽ. എ പൈൻ പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത് ഇവിടെ ഒരു മുന്നറിയിപ്പുമില്ലാതെ വനം വകുപ്പ്‌കോഫിഷോപ്പും കോപ്പി ഹൗസും ആരംഭിക്കാൻ പൈൻ മരങ്ങൾ മുറിച്ച് നീക്കുകയും,ജെസിബി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.അനുവാദം കൂടാതെ പൈൻപാർക്കിൽ പ്രവേശിക്കുന്നവരിൽ നിന്നും 25000 രൂപ നഷ്ടപരിഹാരം വാങ്ങുമെന്നുംവനം വകുപ്പ് മുന്നറിയിപ്പ്‌ബോർഡും സ്ഥാപിച്ചു .ഇത് പഞ്ചായത്ത് പ്രസിഡന്റിന്റെനേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് എടുത്തു മാറ്റിയത് ഏറെ ചർച്ചയായിരുന്നു.. പ്രവർത്തനങ്ങൾ നിർത്തിവെച്ചു മൂന്നുതവണയായി ചർച്ചകൾ നടന്നു .അവസാനവട്ട ചർച്ചയിലാണ് തീരുമാനമായത്. സഞ്ചാരികളിൽ നിന്ന് ഫീസ് ഈടാക്കാൻ പാടില്ലെന്നും വേലി കെട്ടാൻ പാടില്ലെന്നും ചർച്ചയിൽ തീരുമാനമായി.