മുട്ടം:വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലെ വാൽവ് നന്നാക്കാത്തതിനെ തുടർന്ന് കുടി വെള്ളം ലഭിക്കാതെ പ്രദേശവാസികൾ ദുരിതത്തിലാക്കുന്നു.മുട്ടത്ത്‌ ഊരക്കുന്ന് - ഇടപ്പള്ളി റോഡരുകിൽ ഊരക്കുന്ന് പള്ളിക്ക് സമീപത്തെ വാൽവാണ് ആറ് മാസക്കാലമായി നന്നാക്കാതെ കിടക്കുന്നത്. പൈപ്പ് നന്നാക്കുന്നവർ സമരത്തിലാണ് അതാണ് നന്നാക്കാത്തത് എന്ന് വാട്ടർ അതോരിറ്റി അധികൃതർ പറഞ്ഞു.വാൽവ് നന്നാക്കാൻ വേണ്ടി സ്ലാബ് നീക്കം ചെയ്തത് മൂടാത്ത അവസ്ഥയുമാണ്.ഇതേ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യത ഏറെയാണ്.പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെടൽ നടത്തണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.