നെടുങ്കണ്ടം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ സഹായം തേടിയെത്തിയ 30 പേർക്ക് 5000 രൂപ സഹായധനം വിതരണം ചെയ്തു. 1.5 ലക്ഷം രൂപയാണ് നെടുങ്കണ്ടം ജനമൈത്രി പൊലീസും ഗിവിങ് ഗ്രൂപ്പ് ഓഫ് കേരളയും ചേർന്ന് കൈമാറിയത്. സ്റ്റേഷനിൽ സഹായം തേടി നിരവധിപ്പേർ എത്തുന്നത് പതിവായിരുന്നു.. ഇത്തരത്തിൽ എത്തിയവരുടെ വിവരങ്ങളിൽ ജനമൈത്രി പൊലീസ് പരിശോധന നടത്തി പഞ്ചായത്തംഗങ്ങളുടെ കത്തും വാങ്ങിയ ശേഷമാണ് സഹായധനം വിതരണം ചെയ്തത്. ജി.ജി.കെ ഗ്രൂപ്പ് ചെയർമാൻ ഷെമീറാണ് സഹായം വിതരണം ചെയ്തത്. ഇന്നലെ നടന്ന ഫാമിലി കൗൺസിലിങ് സെന്റർ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് രോഗങ്ങൾ ബാധിച്ചവർക്കും കിടപ്പ് രോഗികൾക്കും ഒറ്റക്ക് താമസിക്കുന്ന വിധവകൾ എന്നിവർക്കും സഹായം കൈമാറിയത്.