 
അടിമാലി :അഗ്‌നിരക്ഷാ സേനക്ക് പുതിയൊരു വാട്ടർ ടാങ്ക് യൂണിറ്റ് എത്തി. പുതുതായി ലഭിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം അഡ്വ.എ. രാജ എം. എൽ. എ. നിർവ്വഹിച്ചു. പുതുതായി ലഭിച്ച വാട്ടർ ടാങ്ക് യൂണിറ്റും എം. റ്റി. യു.വുമടക്കം 6 വാഹനങ്ങൾ നിലവിൽ അടിമാലി അഗ്‌നി രക്ഷാസേന യൂണിറ്റിനുണ്ട്. ഇരുപത്തിനാല് ജീവനക്കാരുമായി പ്രവർത്തിക്കുന്ന അടിമാലി അഗ്‌നി രക്ഷാസേനാ യൂണിറ്റിന്റെ പ്രവർത്തനം എട്ട് പഞ്ചായത്ത് പരിധികളിൽ എത്തുന്നുണ്ട്. അടിമാലിയിൽ നടത്തിയ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി അദ്ധ്യക്ഷയായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. റ്റി. പ്രഘോഷ്, ഗ്രാമ പഞ്ചായത്തംഗം രഞ്ചിത ആർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അഗ്‌നി രക്ഷാ സേന യൂണിറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.