പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനിയറിങ് കോളേജിൽ ഒഴിവ് വന്ന മാനേജ്‌മെന്റ് സീറ്റിലേക്ക് അഡ്മിഷൻ ആരംഭിച്ചു.എൻജിനിയറിങ് പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ആകർഷകമായ സ്‌കോളർഷിപ്പ് നൽകുന്നു. കീം പാസാകാത്ത വിദ്യാർഥികൾക്കും അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വരുമാന സർട്ടിഫിക്കറ്റും പഞ്ചായത്ത് മെമ്പറിന്റെ ശുപാർശ പ്രകാരവും സൗജന്യമായി പ്രവേശനം നേടാവുന്നതാണ്. ഈ വർഷം കോളേജിന് സിവിൽ എഞ്ചിനീയറിങ്ങിനും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിനും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിക്കുകയുണ്ടായി.2022 പഠനം പൂർത്തിയാക്കിയ 80ശതമാനത്തിലേറെ വിദ്യാർത്ഥകൾക്ക് വിവിധ കമ്പനികളിലായി പ്ലേസ്‌മെന്റ് ലഭിച്ചു. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി . +91 9747031624, +91 75599 33571എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.