അടിമാലി: വൈദ്യുതി ബോർഡിന്റെ ഉപകരണങ്ങൾ മോഷ്ടിച്ച രണ്ടു പേർ പൊലീസിന്റെ പിടിയിലായി. പള്ളിവാസൽ രണ്ടാം മൈൽ കളത്തിപ്പറമ്പിൽ റിയാസ് (33) മീൻകെട്ട് പുത്തൻവീട്ടിൽ രാമർ (50) എന്നിവരെയാണ് വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തത്. മീൻ കെട്ടിൽ കണ്ടെയ്‌നറിൽ സൂക്ഷിച്ചിരുന്ന പെൻസ്റ്റോക്ക് പൈപ്പിന്റെ ഭാഗങ്ങൾ പൂട്ട് തകർത്ത് വ്യാഴാഴ്ച രാത്രിയാണ് ഇവർ മോഷ്ടിച്ചത്. 35,000 ത്തോളം രൂപ വിലവരുന്ന സാധനങ്ങൾഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്ക് കൊണ്ടു പോകും വഴിയാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റുചെയ്തു.വെള്ളത്തൂവൽ സി.ഐ ആർ.കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.