അടിമാലി: പതിമൂന്ന്കാരിയോട് അപമര്യാദയോടെ പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ. അടിമാലി മച്ചിപ്ലാവ് മങ്ങാട്ട് ബെസി പോൾ (42) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ചതായി സ്‌കൂളിൽ പെൺകുട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.