ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 20ന് ആലപ്പുഴ ജില്ലയാൽ പര്യടനം നടത്തുമ്പോൾ ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്ന് 6000 പേർ പങ്കെടുക്കും. 10 മണ്ഡലങ്ങളിൽ നിന്നായി ആരായിരത്തിൽ കുറയാത്ത പ്രവർത്തകർ ജാഥയിൽ അണിചേരുമെന്ന് പ്രവർത്തകർ അറിയിച്ചു. 60 അധികം ബസ്സുകളും 100 അധികം ടെംബോ ട്രാവലറുകളും നിരവധി ചെറുവണ്ടികളും ഇതിനോടകം ബുക്ക് ചെയ്ത് കഴിഞ്ഞു. യാത്രയിൽ പങ്കാളികളാകാൻ വരുന്നവർ മൂന്ന് മണിക്ക് തന്നെ അണിനിരക്കണം. ജാഥ കടന്നുപോകുന്ന കുത്തിയതോട് ജംഗ്ഷൻ, ചമ്മനാട്, എരമല്ലൂർ, ചന്തിരൂർ വഴി അരൂരിൽ ജാഥ സമാപിച്ച് പിരിച്ച് വിടുന്നത് വരെ ഒരു പ്രവർത്തകൻ പോലും ജാഥയിൽ നിന്ന് വിട്ട് പോകാതെ അച്ചടക്കത്തോടെ ജാഥയുടെ ഭാഗമാകണമെന്നും യോഗം അഭ്യർത്ഥിച്ചു. നിയോജക മണ്ഡലം കോഒർഡിനേറ്റർ ആയ എം.ഡി. അർജുനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.എം.ആഗസ്തി, ജോയി തോമസ്, എ.പി.ഉസ്മാൻ, എൻ.കെ. പുരുഷോത്തമൻ, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, ജോർജ് ജോസഫ് പടവൻ, വിജയകുമാർ മറ്റക്കര, കെ.ബി.സെൽവം, ആഗസ്തി അഴകത്ത്, കെ.ജെ. ബെന്നി, എസ്.ടി. അഗസ്റ്റ്യൻ, ജെയ്‌സൻ കെ.ആന്റണി, ജോസ് ഊരക്കാട്ടിൽ, മനോജ് മുരളി, പി.ടി. ശോശാമ്മ, പി.ടി. ജോസഫ്, അപ്പച്ചൻ അയ്യുണ്ണി, തോമസ് മൈക്കിൾ, ജോബി മാത്യു, ഇമ്മാനുവൽ സി.ജെ, ഫ്രാൻസിസ് ജോസഫ്, ജോമോൻ കാഞ്ചിയാർ തുടങ്ങിയവർ പ്രസംഗിച്ചു.