തൊടുപുഴ: ജില്ലാതല ദേശീയ ബാലചിത്ര രചന മത്സരം ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ സെക്രട്ടറി കെ.ആർ. ജനാർദ്ദനൻ, ആർട്ടിസ്റ്റ് ഷാജി, പി.കെ. രാജു, വി.എൻ. സുഭാഷ്, റോണക്ക് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കെ.ആർ. രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുമെത്തിയ 75 കുരുന്നുകൾ ചിത്രരചന മത്സരത്തിൽ പങ്കാളികളായി. വിജയികളുടെ സൃഷ്ടികൾ ദേശീയ തലത്തിലും മൂല്യ നിർണ്ണയത്തിന് വിധേയമാകുമെന്നും സെക്രട്ടറി അറിയിച്ചു.