കുമളി: ഒത്തു പിടിച്ചാൽ മലയും പോരും എന്നപ്പോലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കൃഷി വകുപ്പും പഞ്ചായത്തും ഒത്തുചേർന്നപ്പോൾ തരിശ് ഭൂമിയിൽ നൂറ് മേനി. അണക്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ തരിശ് ഭൂമിയാണ് കൃഷിയോഗ്യമാക്കിയത്.അഞുറോളം വാഴയും കൂടാതെ കപ്പ, പച്ചക്കറി എന്നിവയാണ് കൃഷി ചെയ്തത്.
വാർഡ് മെമ്പർ ആന്റണി കുഴിക്കാട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ.പ്രസിഡന്റ് റ്റോമിച്ചൻകോഴിമല എച്ച്.എം.രാജശേഖരൻ, പ്രിൻസിപ്പാൾ ജയ്‌സൺ ജോൺ കൂടാതെ മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പിന് നേതൃത്വം നൽകി.