cp
വെസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ സി പി മാത്യു ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

തൊടുപുഴ: ഇന്ത്യയുടെ തെക്കേ അറ്റമായ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കേരളത്തിലൂടെ കടന്ന് കാശ്മീരിൽ അവസാനിക്കുന്ന രണ്ടാം സ്വാതന്ത്ര്യ സമര യാത്രയാണ് ഭാരത് ജോഡോ യാത്രയെന്ന് സി.പി. മാത്യു പറഞ്ഞു. വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ വെങ്ങല്ലൂരിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഓരോ ദിവസം പിന്നിടുന്തോറും വലിയ തോതിൽ പൊതുജന സ്വീകാര്യത വർദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി മുഖ്യപ്രഭാഷണം നടത്തി. ജാഫർഹാൻ മുഹമ്മദ്, കെ. ദീപക്, കെ.എച്ച്. ഷാജി, കെ.ജീ. സജിമോൻ,​ എസ്. ഷഫീക്, പി.സി. ജയൻ എന്നിവർ സംസാരിച്ചു.