 
കുമളി: കഴിഞ്ഞപ്രളയത്തിൽതകർന്ന കുമളി -മുല്ലയാർ റോഡ് റോഡ് ഇനിയും പൂവ്വസ്ഥിതിയിലായില്ല.. ടോപ്പ് മുല്ലയാറിൽ തമസിക്കുന്ന നൂറിലധികം കുടുംബങ്ങളിലുള്ളവർ വീട്ടിൽ എത്താൻ ഏറെ കഷ്ടത അനുഭവിക്കണം. കഴിഞ്ഞ പ്രളയത്തിയത്തിൽ റോഡും കലങ്കും തകർന്നു പോയിരുന്നു. തകർന്ന് റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇതുവഴിയുള്ള യാത്രയ്ക്ക് ജീപ്പാണ് ഉപയോഗിക്കുന്നത്. ഞാണിൽ മേൽ കളി എന്നു പറയുന്നതു പോലെയാണ് ഇതുവഴിയുള്ള യാത്ര . റോഡ് നന്നാക്കാൻ പഞ്ചായത്തിനെ നാട്ടുകാർ സമീപിച്ചപ്പോൾ ഫണ്ടില്ല എന്നായിരുന്നു ഉത്തരം.നാട്ടുകാർ ഒത്തോരുമിച്ച് വൈദ്യുതി പോസ്റ്റ് ഗർത്തത്തിന് സമീപത്തിട്ടു. കോൺക്രീറ്റ് വൈദ്യുതി പോസ്റ്റിലൂടെ കൃത്യമായി വാഹനം കടന്നു പോയില്ലങ്കിൽ ഗർത്തത്തിൽ വീണതു തന്നെ. കൂടാതെ വാഹനം കയറുമ്പോൾ ഗർത്തം ഇടിഞ്ഞു പോകാനും സാദ്ധ്യത കൂടുതലാണ്.