ഇടുക്കി : കട്ടപ്പന ഗവ. ഐ.ടി.ഐ.യിൽ നിന്ന് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയം കരസ്ഥമാക്കിയ പരിശീലനാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സ്റ്റേറ്റ്, ഐടിഐ, ട്രേഡ് തലങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള പുരസ്‌കാര സമർപ്പണവും ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു
കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം ഷാജി കൂത്തോടിൽ, കട്ടപ്പന ഗവ. ഐ. ടി. ഐ. പ്രിൻസിപ്പൽ ആനീസ്സ്റ്റെല്ല ഐസക്, ഐ. എം. സി. ചെയർമാൻ പാർവതി എം., വൈസ് പ്രിൻസിപ്പൽ പീറ്റർ സ്റ്റാലിൻ , ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ചന്ദ്രൻ പി. സി., എം. തുളസീധരൻ, പി. ടി. എ. പ്രസിഡന്റ് രാജീസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്കായി ഐ. ടി. ഐ. യുടെ വികസനവും പ്രവർത്തനവും, അപ്രന്റീസ്ഷിപ്പും ജോലി സാധ്യതയും എന്നീ വിഷയങ്ങളിൽ സെമിനാറും നടത്തി.