ഇടുക്കി : ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതിദുർബല വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് 2022-23 വർഷത്തിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ദുർബലവിഭാഗ പുനരധിവാസത്തിനായി അപേക്ഷ ക്ഷണിച്ചു. ദുർബല വിഭാഗങ്ങൾക്കുള്ള പഠനമുറി, ടോയ്‌ലറ്റ്, ഭവന പുനരുദ്ധാരണം, കൃഷിഭൂമി, സ്വയംതൊഴിൽ എന്നീ പദ്ധതികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 7 ന് വൈകിട്ട് 5 t; മുമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കണം. ഫോൺ: 04862 296297.