ഇടുക്കി : സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് ഇടുക്കി കുയിലിമലയിൽ പണികഴിപ്പിച്ച ജില്ലാ ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്‌ദേവർകോവിൽ നിർവഹിക്കും. ജലവിഭവ മന്ത്രിറോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, കളക്ടർ ഷീബജോർജ്ജ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗ്ഗീസ്, ഇടുക്കിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ജോർജ്ജ്‌പോൾ, സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ തുടങ്ങിയവർ പങ്കെടുക്കും.