തൊടുപുഴ: അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാചരണം നടത്തി. മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര ടൗൺ ചുറ്റി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.ഡി. വിജയകുമാർ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. സഭാകൗൺസിൽ അംഗം ശശി കെ.ആർ വിശ്വകർമ്മ ദിന സന്ദേശം നൽകി. ജില്ലാ പ്രസിഡന്റും ബോർഡ് മെമ്പറുമായ അഡ്വ. എം.എസ്. വിനയരാജ്, ബോർഡ് മെമ്പർ പി.എസ്. ഗിരീഷ്, കെ.വി എം.എസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമൻ, താലൂക്ക് സെക്രട്ടറി മഹിളാസംഘം താലൂക്ക് സെക്രട്ടറി ഷീലാ ഗോപി, യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡെറിൻ ദിവാകരൻ, കരയോഗം ഇൻസ്‌പെക്ടർ മുരളീധരൻ ഇ.കെ, നേതാക്കളായ വിനു കെ.കെ, രാജേഷ് എ.എസ്, സിന്ധു വിജയൻ, അരുൺ പ്രസാദ്, സത്യൻ സി.എൻ, രാധാകൃഷ്ണൻ പി.കെ, സുനിൽ പി.കെ എന്നിവർ സംസാരിച്ചു.