തൊടുപുഴ: പ്രസിദ്ധമായ മണക്കാട് പുതുക്കുളം ശ്രീ നാഗരാജാ സ്വാമി ക്ഷേത്രത്തിൽ ആയില്യം, മകം മഹോത്സവം 22, 23 തീയതികളിൽ നടക്കും. ആയില്യം നാളായ 22ന് പുലർച്ചെ 3.45ന് നടതുറപ്പ്, നാലിന് നിർമ്മാല്യദർശനം, 4.15 ന് അഭിഷേകങ്ങൾ, അഞ്ചിന് ഗണപതി ഹോമം, തുടർന്ന് മലർനിവേദ്യം, ഉഷപൂജ, പന്തീരടിപൂജ, ഉച്ചപൂജ, 6.30ന് നൂറും പാലും നിവേദ്യം, എട്ടിന് പാൽപ്പായസ ഹോമം, ഒമ്പതിന് അഷ്ടനാഗപൂജ, 11ന് തളിച്ചുകൊട, തുടർന്ന് പ്രസാദ ഊട്ട്, വൈകിട്ട് 4.30 ന് നടതുറപ്പ്, 5.30ന് തെക്കേകാവിലേക്ക് എഴുന്നള്ളിപ്പ്, ആറിന് തെക്കേ കാവിൽ വിശേഷാൽ പൂജകൾ, 6.30ന് തിരിച്ചെഴുന്നള്ളിപ്പ്, ഏഴിന് ദീപാരാധന, തുടർന്ന് കളമെഴുത്തുംപാട്ട്, എട്ടിന് സർപ്പബലി. മകം നാളായ
23ന് രാവിലെ നാലിന് നടതുറപ്പ്, നിർമ്മാല്യദർശനം, 4.15ന് അഭിഷേകങ്ങൾ, അഞ്ചിന് ഗണപതിഹോമം, 6.30 ന് നൂറുംപാലും, 9.30ന് മകംഇടി, 11ന് ഉച്ചപൂജ, തുടർന്ന് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് നടതുറപ്പ്, 6.30 ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. നെൽപ്പറ, മഞ്ഞൾപ്പറ വഴിപാടുകൾക്ക് സൗകര്യമുണ്ടാകും.