നെടുങ്കണ്ടം: പഞ്ചായത്ത് മാർക്കറ്റ് നിർമാണത്തോടനുബന്ധിച്ച് മണ്ണ് നീക്കുന്ന ജോലികൾ ഭരണസമിതിയിലെ അംഗങ്ങളെ അറിയിച്ചില്ലെന്ന് സി.പി.ഐ,​ സി.പി.എം മെമ്പർമാരുടെ വിമർശനം. പഞ്ചായത്തിലെ കാര്യങ്ങൾ ഭരണ സമിതി അംഗങ്ങളെപ്പോലും അറിയിക്കുന്നില്ലെന്നും എടുക്കുന്ന തീരുമാനങ്ങൾ ചില തൽപരകക്ഷികൾ മാത്രമാണ് അറിയുന്നതെന്നും സി.പി.ഐ, സി.പി.എം മെമ്പർമാർ കമ്മിറ്റിയിൽ ഉന്നയിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് മാർക്കറ്റ് നിർമാണത്തോടനുബന്ധിച്ച് മണ്ണെടുത്ത് മാറ്റുന്ന ജോലികൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. നീക്കം ചെയ്യുന്ന മണ്ണ് ചെമ്പകകുഴിയിലെ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്ററിന്റെ സ്ഥലത്ത് നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. ഇക്കാര്യം ഭരണ സമിതി അംഗങ്ങൾ അറിയാതെ വന്നതാണ് പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കത്തിന് കാരണമായത്.