accident
അപകടത്തിൽ വട്ടം മറിഞ്ഞ വാഹനം

നെടുങ്കണ്ടം: ചേമ്പളത്ത് തൊഴിലാളികളെ ഇറക്കി മടങ്ങിപോവുകയായിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഇന്നലെ രാവിലെ ചേമ്പളം സെന്റ് മേരീസ് പള്ളിക്ക് സമീപമായിരുന്നു അപകടം. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് തൊഴിലാളികളുമായെത്തിയ വാഹനം വട്ടപ്പാറയിൽ തൊഴിലാളികളെ ഇറക്കിയശേഷം മടങ്ങിവരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. സെന്റ് മേരീസ് പള്ളിക്ക് സമീപം ഇറക്കത്തിൽ നിയന്ത്രണം വിട്ട വാഹനം സെന്റ് മേരീസ് സ്‌കൂളിന്റെ റോഡിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവറായ കുമാർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.