തൊടുപുഴ:നഗരത്തിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ കണ്ണിന് തകരാർ സംഭവിച്ച പ്രശ്നത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിലാലിന്റെ സഹോദരൻ അസ്ലം ഓലിക്കൻ ഗവർണർക്ക് നിവേദനം സമർപ്പിച്ചു.ബിലാൽ സമദ് നൽകിയ പരാതി അധികാരികൾ അട്ടിമറിക്കുകയാണ്.കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നടപടികളാണ് അധികാരികൾ സ്വീകരിക്കുന്നത്.പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമീഷനും നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. തൊടുപുഴയിൽ അടിയന്തരമായി ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജും,ഗവ: ലോ കോളേജും സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റും ഇടുക്കി ജില്ല കോഓഡിനേറ്ററുമായ അസ്ലം ഓലിക്കൻ ഗവർണർക്ക് നേരിട്ട് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.