വണ്ണപ്പുറം : പേടിക്കാട്ടുകുന്നേൽ - ചേലച്ചുവട് റോഡ് പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് കർഷകസംഘം മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. പണി ആരംഭിച്ചിട്ട് ആറ്മാസം പിന്നിട്ടെങ്കിലും പൂർത്തീകരിക്കാത്തതുമൂലം പ്രദേശവാസികൾ ദുരിതത്തിലാണ്. റോഡിന്റെ ശോചനീയവസ്ഥമൂലം വാഹനങ്ങൾ അപകടങ്ങളിൽപെടുന്നത് നിത്യസംഭവമാണ്. യോഗത്തിൽ കർഷകസംഘം വണ്ണപ്പുറം മേഖലാ കമ്മറ്റി പ്രസിഡന്റ് അനിൽ പി.എസ്. അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി അമ്പിളി രവികല, ട്രഷറർ ജോണി ജോസഫ് എന്നിവർ സംസാരിച്ചു.