തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് കുമാരമംഗലത്ത് ഏഴു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഇന്ന് കുറ്റപത്രം വായിക്കും.ശനിയാഴ്ച്ച കോടതി കേസ് പരിഗണിച്ചെങ്കിലും കുറ്റപത്രം വാ യിച്ചില്ല.പ്രോസിക്യൂഷൻ ആവശ്യ പ്രകാരം മൂന്ന് വകുപ്പുകൾ കൂടി ചേർത്തു.പൊലീസ് ചേർക്കാതിരുന്ന മൂന്ന് വകുപ്പാണ് ചേർക്കാൻ കോടതി അനുവദിച്ചത്.തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി അരുൺ ആനന്ദിനെ ശനിയാഴ്ച്ച ഓൺ ലൈനായാണ് ഹാജരാക്കിയത്.വിചാരണ എന്ന് ആരംഭിക്കുമെന്ന് ഇന്ന് അറിയാൻ കഴിയും.തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.ക്രൂരമായ പീഡനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴു വയസ്സു കാരൻ 2019 ഏപ്രിൽ ആറിനാണ് മരിച്ചത്.കുട്ടിയുടെ പിതാവിന്റെ മരണശേഷം പ്രതി കുട്ടിയുടെ അമ്മയോടൊപ്പം താമസിച്ചുവരുകയായിരുന്നു. അന്വേഷണത്തിൽ നാല് വയസ്സുകാരനായ കുട്ടിയും ഇയാളുടെ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിക്ക് 19 വർഷം കഠിനതടവിനും 23.81 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്.അജയനാണ് കോടതിൽ ഹാജരാകുന്നത്.