മുട്ടം: മുസ്ലിം ലീഗ്,യൂത്ത് ലീഗ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്കുള്ള സഹായ വിതരണം നടത്തി.ബെഡ്, ഫുഡ് കിറ്റ്,പച്ചക്കറി,വസ്ത്രങ്ങൾ, ബക്കറ്റ്,പായ എന്നിങ്ങനെ സാമഗ്രികളാണ് വിതരണം ചെയ്തത്. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം കെ സുധീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്തു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലമ്പറമ്പിൽ,പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, മെമ്പർ സൗമ്യ സാജബിൻ,പി എം സുബൈർ,കൃഷ്ണൻ കണായാപുരം, സമദ് എൻ എം,ഷബീർ എം എ, ബാദുഷാ അഷ്റഫ്,മാഹിൻ എൻ എച്ച്,ജമാൽ സി എം,അൽത്താഫ് എം എസ്,റിസ്വാൻ,നിസാർ കെ എം, റിജാസ് തുടങ്ങിയവർ സംസാരിച്ചു.