saji

നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഗുരുദേവസമാധി ദിനാചരണ ത്തിനു മുന്നോടിയായി സഹ്യാദ്രി നാഥ സന്നിധിയിൽ യൂണിയന്റെ കീഴിലുള്ള വിവിധ ശാഖാ യോഗങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പീതാംബരദീക്ഷ യോടെ വ്രതാനുഷ്ഠാനം ആരംഭിച്ചു .യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ചടങ്ങിന് നേതൃത്വം നൽകി..യൂണിയൻ കൗൺസിലർമാരായ ശ്രീ മധു കമലാലയം ശാന്തമ്മ ബാബു ഉദയഗിരി ,ശാഖാ സെക്രട്ടറി ഉല്ലാസ്, കല്ലാർ ശാഖാ സെക്രട്ടറി സുമേഷ് ,യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ, വൈസ് പ്രസിഡന്റ് സനീഷ് മാവടി, സെക്രട്ടറി അജീഷ് കല്ലാർ ,കൗൺസിൽ അംഗങ്ങളായ ബിജു,അഖിൽ, അനന്തു, അതുൽ, ദിലീപ്, മനീഷ് യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് സന്ധ്യ രഘു കൗൺസിലംഗം സിനി റെജി എന്നിവർ പങ്കെടുത്തു.