
അടിമാലി: കഷ്ടത അനുഭവിക്കുന്ന വർക്ക് കൈത്താങ്ങാണ് സേവ ഭാരതി പ്രവർത്തകർ എന്ന് മുൻ എയർ വൈസ് മാർഷൽ ടി.എൽ അജിത്കുമാർ .സേവാഭാരതിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷിക പൊതുയോഗത്തിൽ സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം.രാജീവൻ , ജില്ലാ സെക്രട്ടറിമാരായ അജിത് സുകുമാരൻ ,സി.വൈ നിശാന്ത്, ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ഷാജി ,ജില്ലാ സമിതി അംഗങ്ങളായ കെ.എസ് ബിന്ദു, ഡോ. നീതു നിശാന്ത്, എം.വി. ജയൻ , അഡ്വ. ഷീല പ്രഭ, എം.ടി. വിബുഎന്നിവർ പ്രസംഗിച്ചു. ജില്ലാ വെസ് പ്രസിഡന്റ് നിമ്മി പീതാംബരൻ സ്വാഗതവും ജില്ല ട്രഷറാർ ഹരി സി. ശേഖർ നന്ദിയും പറഞ്ഞു. യോഗത്തിൽ വട്ടവട ഗ്രാമ പഞ്ചായത്തിലെ ആദ്യ ഡോക്ട്രേറ്റ് ബിരുദം നേടിയ ബാൽ രാജിനെ ആദരിച്ചു ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ ജീമോൻ കെ.ബി. ക്ലാസ് നയിച്ചു. ഭാരവാഹികൾ:രക്ഷാധികാരികളായി ഇ എം മോഹനൻ അടിമാലി, കെ.രവീന്ദ്രൻ തൊടുപുഴ , പ്രസിഡന്റ് നീ തു പീതാംബരൻ അടിമാലി, വൈസ് പ്രസിഡന്റ് മാരായി ഡോ. റോബിൻ അബ്രഹാം തൊടുപുഴ , കെ.എസ് ബിന്ദു നെടുംകണ്ടം, ജനറൽ സെക്രട്ടറി വി.കെ. ഷാജി തൊടുപുഴ , സെക്രട്ടറിമാരായി മഹേഷ് വിമൽ കുമാർ നെടുംകണ്ടം, വിഷ്ണു കെ മധു രാജകുമാരി , കവിത സിബി തൊടുപുഴ , നീതു നിശാന്ത് അടിമാലി, ട്രഷറായി ഹരി സി ശേഖർ തൊടുപുഴ എന്നി വരയും, വിവിധ കമ്മിറ്റികളുടെ മെമ്പർ ന്മാരായി കെ.കെ. ബൈജു , ടി.കെ.രഞ്ജിനി , പി.ജി സന്തോഷ്, മഞ്ജു സതീഷ് , എം.വി ജയൻ , അജിത് സുകുമാരൻ , അഡ്വ ഷീല പ്രഭ, സംഘടന സെക്രട്ടറിമാരായി പി.സി. അനിൽ, ടി.കെ.രാമചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.