ഇടുക്കി - ചട്ടിക്കുഴി

ഇടുക്കി - ചട്ടിക്കുഴി ശാഖായോഗത്തിന്റെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21 ന് നടക്കും. വെളുപ്പിന് 5.15 ന് പള്ളിയുണർത്തൽ,​ 5.30 ന് നടതുറക്കൽ,​ 6 ന് പ്രഭാതപൂജ,​ 7 ന് ശാന്തിഹവനം,​ 9 ന് വിശേഷാൽ പൂജകൾ,​ ഉപവാസ പ്രാർത്ഥന,​ 1.30 ന് പഴയരിക്കണ്ടം ഗവ. എച്ച്.എസ്.എസ്അദ്ധ്യാപകൻ സജീവന്റെ പ്രഭാഷണം​​,​ 3 ന് സമൂഹ പ്രാർത്ഥന,​ സമാധിപൂജ എന്നിവ നടക്കും.

ഓലിക്കാമറ്റം

എസ്.എൻ.ഡി.പി യോഗം ഓലിക്കാമറ്റം ശാഖയുടെ ആഭിമുഖ്യത്തിൽ 21 ന് ഗുരുദേവ ക്ഷേത്രത്തിൽ വച്ച് മഹാസമാധി ദിനാചരണം നടക്കും. രാവിലെ 9 ന് ഗുരുപൂജ,​ ഗുരുപുഷ്പാംഞ്ജലി,​ സമൂഹ പ്രാർത്ഥന,​ 11 ന് പ്രഭാഷണം (ആശ പ്രദീപ് - ശ്രീനാരായണ വിദ്യാനികേതൻ കോട്ടയം)​,​ 2 ന് സമാധി സന്ദേശവും സ്കോളർഷിപ്പ് വിതരണവുംമഹാദേവാനന്ദ സ്വാമി (ശിവഗിരിമഠം)​നിർവ്വഹിക്കും,​ 3.30 ന് അമൃതഭോജനം.

വെങ്ങല്ലൂർ - കാപ്പ് ശാഖകൾ

എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ‌ - കാപ്പ് ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ 21 ന് മഹാസമാധി ദിനാചരണം നടക്കും. വെളുപ്പിന് ഗുരുദേവ കീർത്തനം,​ 8 ന് ഗുരുവന്ദനം,​ 9 ന് മഹാസമാധി ദിവ്യപൂജ,​ ഉപവാസം,​ സമൂഹ പ്രാർത്ഥന,​ ഉച്ചയ്ക്ക് 12.30 ന് നിർമ്മല മോഹനൻ,​ പാലയുടെ പ്രഭാഷണം​,​ ഉച്ചകഴിഞ്ഞ് 3.20 ന് സമർപ്പണവും ഉപവാസ സമാപനവും,​ തുടർന്ന് അമൃതഭോജനം.