വണ്ണപ്പുറം: പട്ടയ മേളകളിൽ പട്ടിക ജാതി വിഭാഗങ്ങൾക്ക് പുതുതായി ഭൂമി ലഭിക്കുന്നില്ലെന്നും വർഷങ്ങളായി അവരുടെ കൈവശമിരിക്കുന്ന ഭൂമിക്ക് പോലും പട്ടയം നൽകിയിട്ടില്ലാത്ത അവസ്ഥയാണുള്ളതെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ പറഞ്ഞു. കേരള പുലയൻ മഹാസഭ 405-ാം നമ്പർ വണ്ണപ്പുറം ശാഖയുടെ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആർ. കുഞ്ഞപ്പൻ അദ്ധ്യക്ഷതവഹിച്ചു. കെ.കെ. മനോജ്, മണി കപ്ലങ്ങാട്ട്, ബിജു കുട്ടപ്പൻ, ഗോപി കേളാരി, അമ്മിണി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മണി കപ്ലങ്ങാട്ട് (പ്രസിഡന്റ്,) ബിജു കുട്ടപ്പൻ (വൈ.പ്രസിഡന്റ് ), കെ.കെ. മനോജ് (സെക്രട്ടറി) ഗോപി കേളാരി (ജോ.സെക്രട്ടറി), ബാബു വാളുതേപ്പും കല്ലേൽ (ട്രഷറർ) എന്നിവർ ഭാരവാഹികളും അമൽ ഷാജി, അമ്മിണി തങ്കപ്പൻ, ഹരിദാസ്, ചന്ദ്രബാബു എന്നിവർ അംഗങ്ങളുമായി ഒമ്പതംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. അമൽ ഷാജി സ്വാഗതവും ഹരിദാസ് നന്ദിയും പറഞ്ഞു.