തൊടുപുഴ: പുതുക്കുളം ശ്രീനാഗരാജ സ്വാമിക്ഷേത്രത്തിലെ ആയില്യം, മകം മഹോത്സവം 22, 23 തീയതികളിൽ ആചാരാനുഷ്ഠാനങ്ങളോടെ നടക്കും. 22 ന് രാവിലെ ഉത്സവത്തിന് തുടക്കം കുറിക്കും. നാലിന് നിർമ്മാല്യദർശനം, 4.15 ന് അഭിഷേകങ്ങൾ (എള്ളെണ്ണ, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്), അഞ്ചിന് ഗണപതിഹോമം, 6.30ന് നൂറും പാലും നിവേദ്യം, എട്ടിന് പാൽപ്പായസഹോമം, ഒമ്പതിന് അഷ്ടനാഗപൂജ, 11ന് ഉച്ചപൂജ, തളിച്ചുകൊട, പ്രസാദഊട്ട്. വൈകിട്ട് നാലിന് നടതുറക്കൽ, 5.30ന് തെക്കേക്കാവിലേക്ക് എഴുന്നള്ളിപ്പ്, 6.30ന് തെക്കേക്കാവിൽ വിശേഷാൽ പൂജകൾ, ഏഴിന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്, 7.30ന് ദീപാരാധന, കളമെഴുത്തുംപാട്ടും, എട്ടിന് സർപ്പബലി. 23ന് രാവിലെ നാലിന് നിർമ്മാല്യദർശനം, 4.15ന് അഭിഷേകങ്ങൾ, അഞ്ചിന് ഗണപതിഹോമം, 6.30ന് നൂറുംപാലും നേദ്യം, 9.30ന് മകം ഇടി, 11ന് ഉച്ചപൂജ, പ്രസാദഊട്ട്, വൈകിട്ട് അഞ്ചിന് നട തുറക്കും. 6.30 ന് വിശേഷാൽ ദീപാരാധന എന്നിവയോടെ ആഘോഷിക്കും. മഹോത്സവത്തോടനുബന്ധിച്ച് നെൽപറ, മഞ്ഞൾപറ എന്നിവയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.