sndp
എസ്.എൻ ഡി.പി യോഗം പുളിയൻമല ശാഖയിൽ നടന്നു വരുന്ന ദിവ്യജ്യോതിപ്രയാണത്തിന്റെയും ശാന്തി യാത്രയുടെയും കുടുംബയോഗതല സമാപനം

കട്ടപ്പന: എസ്.എൻ ഡി.പിയോഗം പുളിയൻമല ശാഖയിൽ നടന്നു വരുന്ന ദിവ്യ ജ്യോതിപ്രയാണത്തിന്റെയും ശാന്തി യാത്രയുടെയും കുടുംബയോഗതല സമാപനം നടന്നു. ഡോ. പൽപ്പു കുടുംബയോഗ സമാപനം ഇടയിലാമുറി ശശീന്ദ്രന്റെ വീട്ടിൽ ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമലയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കട്ടപ്പന നോർത്ത് ശാഖാ പ്രസിഡന്റ് ജോഷി കുട്ടട സമാപന യോഗം ഉദ്ഘാടനം ചെയ്തു. ഷാജൻ തന്ത്രി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് പി.എൻ. മോഹനൻ, സെക്രട്ടറി ജയൻ എം.ആർ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ. ഭാസ്‌കരൻ, വനിതാ സംഘം സെക്രട്ടറി ബിന്ദു ബാബു, കുടുംബയോഗം ചെയർമാൻ ഷാജി ചെറിയകൊല്ലപ്പള്ളി, കൺവീനർ ഷാജി ഇളംപുരയിടം, ഭാരവാഹികളായ അനീഷ് നിരപ്പേൽ, ബിജു കുന്നനോലിൽ, സുരേഷ് അറക്കപ്പറമ്പിൽ, ഷാജി പൊങ്ങൻപാറ, വിഷ്ണു ഇടയിലാമുറി എന്നിവർ പങ്കെടുത്തു.